തിരുവനന്തപുരം: സംസ്ഥാനത്ത് വിപണനം നടത്തുന്ന തേന്‍ വ്യാജമെന്ന് പഠനം. മാരക ഉദരരോഗങ്ങളുണ്ടാക്കുന്ന രാസലായനിയാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. സര്‍ക്കാരിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ ലാബുകളിലാണ് പരിശോധന നടത്തിയത്.
വിപണിയില്‍ ലഭ്യമാകുന്ന കാട്ടുതേനിലും, ഓര്‍ഗാനിക് തേനിലും ഇത്തരത്തില്‍ അപരന്മാര് ഉണ്ടെന്ന് പറയുന്നു. 2014 മുതല്‍ ഇതുവരെ 62 തേന്‍ സാമ്പിളുകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിച്ചത്. ഇതില്‍ 47 എണ്ണവും മായം കലര്‍ന്നതും നിലവാരമില്ലാത്തതുമാണെന്ന് പരിശോധനാ ഫലങ്ങള്‍ നിന്നും വ്യക്തമായി. പ്രതിവര്‍ഷം ഏകദേശം 8000 ടണ്‍ തേന്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. പക്ഷേ ഇതിന്റെ രണ്ടിരട്ടിയോളം തേനാണ് കേരള വിപണിയിലെത്തുന്നത്.
നിലവില്‍ ഗുണമേന്മാ പരിശോധനയ്ക്ക് വകുപ്പില്‍ കൃത്യമായ സംവിധാനങ്ങളില്ലാത്തതും വ്യാജ തേന്‍ പെരുകാന്‍ കാരണമായി. സാക്കറിനും ഡള്സിനും പോലെ അപകടകരമായ രാസവസ്തുക്കള്‍ വ്യാജതേനിലുണ്ടെന്ന് കണ്ടെത്തിയതായി ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മിഷണര്‍ കെ അനില്‍കുമാര്‍ അറിയിച്ചു.
Discussion about this post