ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം മ്യൂസിയമാക്കാന്‍ സുപ്രീംകോടതിയുടെ അനുമതി തേടും; ദേവസ്വം മന്ത്രി

നിധിശേഖരം വിശ്വാസങ്ങളെ തകര്‍ക്കാത്ത വിധം അന്താരാഷ്ട്ര തലത്തിലുള്ള മ്യൂസിയമുണ്ടാക്കി പ്രദര്‍ശിപ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ അനുമതി തേടുന്നത്

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം മ്യൂസിയമാക്കാന്‍ സുപ്രീംകോടതിയുടെ അനുമതി തേടുമെന്ന് ദേവസ്വം മന്ത്രി. നിധിശേഖരം വിശ്വാസങ്ങളെ തകര്‍ക്കാത്ത വിധം അന്താരാഷ്ട്ര തലത്തിലുള്ള മ്യൂസിയമുണ്ടാക്കി പ്രദര്‍ശിപ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ അനുമതി തേടുന്നത്.

സഹകരണ-ടൂറിസം വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി.

Exit mobile version