തിരുവനന്തപുരം: കേരളത്തില്‍ തൊഴിലില്ലായ്മ നിരക്കില്‍ വന്‍ വര്‍ധനവുണ്ടായതായി സംസ്ഥാന തൊഴില്‍ വകുപ്പിന്റെ കണക്ക്. തൊഴിലില്ലായ്മ ദേശീയ ശരാശരിയെക്കാള്‍ നാലരശതമാനം കൂടി 10.67 ശതമാനമായി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ തൊഴില്‍രഹിതരായി പേര് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ തൊഴിലില്ലാത്തവരുടെ തോത് നിശ്ചയിച്ചത്.
6.1 ശതമാനമാണ് ദേശീയ ശരാശരി. ഇതിനേക്കാള്‍ നാലരശതമാനമാണ് നിലവില്‍ വര്‍ധിച്ചിരിക്കുന്നത്. തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ ത്രിപുര, സിക്കീം എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് കേരളത്തേക്കാള്‍ മുന്നിലുള്ളത്. ത്രിപുരയില്‍ 19.7 ശതമാനവും സിക്കിമില്‍ 18.1 ശതമാനവുമാണ് തൊഴിലില്ലാത്തവരുടെ എണ്ണം.
ജനസംഖ്യ കുത്തനെ ഉയരുന്നതും തൊഴില്ലായ്മ വര്‍ധിക്കുന്നതും രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നു. 2011-ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യ 3.34 കോടിയാണ്. ഇതില്‍ 35.63 ലക്ഷംപേരാണ് തൊഴില്‍രഹിതരായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
എന്നാല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് നല്കിയിട്ടുള്ളവര് എല്ലാവരും തൊഴില്രഹിതരല്ലെന്നും വിദേശത്തും സ്വകാര്യ മേഖലയിലുമായി ജോലി ചെയ്യുന്നവരാണ് ഇവരില്‍ കൂടുതല്‍ പേരെന്നും മന്ത്രി ടിപി രാമകൃഷ്ണന് പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ അവിഷ്കരിച്ചിട്ടുണ്ടെന്നും അധികാരത്തില്‍ വന്നശേഷം ഒരുലക്ഷം പേര്‍ക്ക് പിഎസ്സി വഴി നിയമനം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post