ആദിവാസി യുവതിയെ ഭീഷണിപ്പെടുത്തി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി; അധ്യാപകന്‍ പിടിയില്‍

പീഡനദൃശ്യങ്ങള്‍ അശ്വിന്റെ മൊബൈലില്‍ നിന്ന് ഭാര്യ കണ്ടതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്

വെള്ളമുണ്ട: ആദിവാസി യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. പനമരം അഞ്ചുകുന്നിനടുത്ത് കാപ്പംകുന്ന് സ്വദേശിയായ അശ്വിന്‍ ഹൗസിലെ അശ്വിന്‍ എ പ്രസാദാണ്(32) അറസ്റ്റിലായത്.

പീഡനദൃശ്യങ്ങള്‍ അശ്വിന്റെ മൊബൈലില്‍ നിന്ന് ഭാര്യ കണ്ടതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. അതേസമയം ആദിവാസി യുവതി പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ അശ്വിന്‍ തൃശ്ശൂര്‍ ഈസ്റ്റ്‌പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

മാനന്തവാടിയിലെത്തിച്ച പ്രതിയെ ജില്ലാശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Exit mobile version