കോഴിക്കോട്: നിപ്പാ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്ത താല്‍ക്കാലിക ജീവനക്കാര്‍ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ സ്ഥിരം നിയമനം നല്കാന് തീരുമാനമായി.
47 പേര്‍ക്ക് ജോലി നല്‍കാനാണ് തീരുമാനമായത്. ഇതോടെ 20 ദിവസമായി മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലിക ജീവനക്കാര്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.
നിപ്പാ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്ത ശുചീകരണ തൊഴിലാളികള്‍ മെയ് 27 മുതല്‍ അനിശ്ചിത കാല സമരത്തിലാണ്.
Discussion about this post