തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പാ ആശങ്ക പൂര്‍ണ്ണമായും ഒഴിഞ്ഞുവെന്ന് ആരോഗ്യ മന്ത്രി കെകെ ഷൈലജ. എന്നാല്‍ ആശങ്ക പൂര്‍ണ്ണമായും ഒഴിഞ്ഞെങ്കിലും സംസ്ഥാനം നിപ്പാ വിമുക്തമായെന്ന് പ്രഖ്യാപിക്കാറായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ സാമ്പിളുകളില്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ വച്ച് നടത്തിയ പരിശോധനയില്‍ വൈറസ് സാന്നിധ്യം പൂര്‍ണ്ണമായും മാറിയിട്ടുണ്ട്. പുണൈയിലെ പരിശോധന ഫലം എത്തിയാലേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളു. എങ്കിലും ആരോഗ്യ വകുപ്പിന്റെ ജാഗ്രതയോടെയുള്ള നിരീക്ഷണം തുടരും.
രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരില്‍ 283 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണം അടുത്ത മാസം 15 വരെ തുടരും. കളമശ്ശേരി മെഡിക്കല്‍ കോളേജിലും പൂണൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുമായി നടന്ന നാല്പതോളം വരുന്ന സാമ്പിളുകളില്‍ ഒന്നും തന്നെ നിപവൈറസിന്റെ സാന്നിധ്യം കണ്ടെത്തായിട്ടില്ല. ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം കൃത്യമായി പാലിക്കുകയാണ് വേണ്ടത്. ഉറവിടം കണ്ടത്താനുള്ള ശ്രമം തുടരുകയാണ്. വിദഗ്ദ സംഘം ശേഖരിച്ച സാമ്പിളുകളുടെ രാസപരിശോധനാ ഫലം പത്ത് ദിവസത്തിനുള്ളില്‍ ലഭ്യമാകും.
Discussion about this post