തീരദേശത്ത് ശക്തമായ കടലാക്രമണം; മല്‍ത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കടലാക്രമണം ശക്തമാകുന്നു. മല്‍ത്സ്യത്തൊഴിലാളികളോട് ഇന്നും കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് മഴയുടെ അളവില്‍ കുറവുണ്ടെങ്കിലും കടലേറ്റം രൂക്ഷമായി തുടരുകയാണ്.

ഇന്ന് രാത്രി വരെ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശങ്ങളില്‍ 3 മുതല്‍ 3.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വേലിയേറ്റ സമയമായ രാവിലെ ഏഴ് മുതല്‍ പത്ത് വരെയും വൈകുന്നേരം ഏഴ് മുതല്‍ എട്ട് വരെയും ജലനിരപ്പ് ഉയരും.

Exit mobile version