കണ്ണൂര്‍; കണ്ണൂരില്‍ ആദിവാസിയായ സിവില്‍ പോലീസ് ഓഫീസര്‍ ഉന്നത ഉദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണം രാജിക്ക് അപേക്ഷ നല്കി. കുറിച്യ വിഭാഗത്തില്‍പ്പെട്ട കെ രതീഷാണ് പീഡനവും ഭീഷണിയും സഹിക്കാനാവാതെ രാജി നല്‍കിയത്. പീഡനവും ഭീഷണിയും സഹിച്ച് ഇനിയും അടിമയെപ്പോലെ ജോലി ചെയ്യാനാകില്ലെന്ന് രതീഷ് വ്യക്തമാക്കി.
ദുഷ്കരമായ രീതിയില്‍ മേലുദ്യോഗസ്ഥര്‍ ജോലി ചെയ്യിപ്പിക്കുന്നുവെന്നാണ് രാജിയില്‍ രതീഷ് പറയുന്നത്. എസ്ഐ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
തനിക്ക് ജോലി ചെയ്യുന്നതില്‍ യാതൊരു മടിയുമില്ല. എന്നാല്‍ തന്നെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. അവധി ചോദിച്ചാല്‍ പോലും തരാത്ത സ്ഥിതിയായിരുന്നു. ജാതിയുടെ പേരില്‍ കടുത്ത പീഡനമാണ് നേരിട്ടത്. ആത്മാഭിമാനം തകര്‍ക്കുന്ന തരത്തിലാണ് തന്നെ അപമാനിച്ചത്. പരാതി നല്കാന് പോയപ്പോഴും ഭീഷണി തുടര്‍ന്നെന്നും രതീഷ് പറഞ്ഞു.
Discussion about this post