കൊച്ചി: സിഐ നവാസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് മേലുദ്യാഗസ്ഥനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നവാസിന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി. സിഐ നവാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നും മേലുദ്യോഗസ്ഥന് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കാണാതായ നവാസിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് നവാസ് തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഉദ്യോഗസ്ഥരുടെ പേര് തന്നോട് പറഞ്ഞിരുന്നില്ലെന്നും കള്ളക്കേസുകളെടുക്കാന്‍ മേല്‍ ഉദ്യോഗസ്ഥര്‍ തന്നോട് നീിര്ബന്ധിച്ചിരുന്നതായ തന്നോട് പറഞ്ഞതായി നവാസിന്റെ ഭാര്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നവാസ് നാടു വിടാന്‍ കാരണം മാനസിക പീഡനം മൂലമാണെന്നും ഭാര്യ ആരോപിച്ചു. വയര്‍ലെസ് സെറ്റ് പരിശോധിക്കണമെന്നും ഇതു വഴി സിഐ യുമായി നവാസ് വാഗ്വാദം നടന്നുവെന്നത് സത്യമാണെന്ന് തെളിയുമെന്ന് നവാസിന്റെ ഭാര്യ പറഞ്ഞു.
Discussion about this post