കുട്ടനാട്: വെള്ളക്കെട്ട് ഒഴിയാത്ത കുട്ടനാട് ആര്‍ ബ്ലോക്കില്‍ നിന്നും വീടുപേക്ഷിച്ച് പോയത് 17 കുടുംബങ്ങള്‍. നടുച്ചിറ, ഐആര്‍ഡിപി കോളനിയില്‍ നിന്നുള്ള ആളുകളില്‍ ഭൂരിപക്ഷവും ഇപ്പോള്‍ നഗരപ്രദേശങ്ങളിലെ വാടക വീടുകളിലാണ് കഴിയുന്നത്.
2014ലെ വെള്ളപ്പൊക്കത്തിന് ശേഷം ഇവിടെ ദുരിത്യാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല. വെള്ളം പമ്പ് ചെയ്ത് കളയാന്‍ നടപടി ഇല്ലാത്തതിനാല്‍ ദുരിതം നിറഞ്ഞതായിരുന്നു ഇവിടുത്തെ ജനജീവിതം. ആദ്യം നാട് വിട്ടത് 10 കുടംബംങ്ങളാണ്. പിന്നീട് പ്രളയത്തിന് ശേഷം 7 കുടുബങ്ങളും ഒഴിഞ്ഞ് പോയി.
ഇടിഞ്ഞ് പൊളിഞ്ഞ വീടുകള്‍ക്ക് ചുറ്റും ഉള്ള മേഖലയില്‍ കാട് നിറഞ്ഞതോടെ കൃഷി ചെയ്യാനും പറ്റാത്ത അവസ്ഥയാണ്. പിന്നീട് വിഷപാമ്പുകളുടെ ശല്യം രൂക്ഷമായി. പ്രളയം കഴിഞ്ഞ് 10 വര്‍ഷം പിന്നിടുമ്പോഴും ആര്‍ ബ്ലോക്കില്‍ വെള്ളക്കെട്ട് തുടരുന്നത് സര്‍ക്കാര്‍ വകുപ്പുകളുടെ അനാസ്ഥ കാരണമാണ്. അതേസമയം 6 ഇടങ്ങളില്‍ പമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും വൈദ്യുതി കണക്ഷന്‍ ലഭിച്ചാല്‍ ഇത് പ്രവര്‍ത്തിപ്പിക്കുമെന്നും കൃഷി ഓഫീസ് പറഞ്ഞു.
Discussion about this post