കൊച്ചി: ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് തീരദേശ മേഖലകളില്‍ കടലാക്രമണം ശക്തമാക്കുന്നു. കമ്പനിപ്പടി മുതല്‍ തെക്കേ ചെല്ലാനം വരെയുള്ള ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. അതേസമയം കടല്‍ ഭിത്തി കെട്ടാത്തത് മൂലം ചെല്ലാനം നിവാസികള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
ശക്തമായ കടലാക്രമണത്തെ തുടര്‍ന്ന് ചില വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വീട്ടുപകരണങ്ങള്‍ ഒലിച്ച് പോയി. ജിയോ ബാഗുകളില്‍ മണല്‍ നിറച്ച് തീരം സംരക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
പ്രദേശത്തെ കടലാക്രമണം തടയാന്‍ ശാശ്വത പരിഹാരം എന്ന നിലയില്‍ പണി ആരംഭിച്ച ജിയോട്യൂബ് നിര്‍മ്മാണം പാതി വഴിയില്‍ ഉപേക്ഷിച്ചത് കടലാക്രമണത്തിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
Discussion about this post