തലശ്ശേരി: ബന്ധു നിയമന വിവാദത്തില്‍ തനിക്കേതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പടച്ചോന്‍ നല്‍കിയ ശിക്ഷയാണ് കെഎം ഷാജിയെ അയോഗ്യനാക്കിയ കോടതി വിധിയെന്ന് മന്ത്രി കെടി ജലീല്‍.
അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പടച്ചുവിടുമ്പോള്‍ ഇതൊക്കെ മുകളിലിരുന്ന് ഒരാള്‍ കാണുന്നുണ്ടെന്നും, കള്ളപ്രചാരണം നടത്തി വിജയിക്കുന്നവരെ കാത്തിരിക്കുന്നത് ഈ ഗതിയാണെന്നും മന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ വിജയിക്കാനും സ്വന്തം കാര്യം നേടാനും മുസ്ലിം ലീഗ് വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കാറുണ്ട്. മതവിശ്വാസികളെ ദുരുപയോഗം ചെയ്ത് വോട്ടു നേടുന്ന ലീഗിനെ പോലൊരു പാര്‍ട്ടിയെ അതിന്റെ കൃത്യമായ രീതിയിലാണ് നീതിപീഠം നിരീക്ഷിച്ചതെന്നും മന്ത്രി പറഞ്ഞു. കോടതി വിധി മതേതര രാഷ്ട്രീയത്തിന്റെ വിജയമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു
ബന്ധുനിയമന ആരോപണം ഉന്നയിച്ചത് ലീഗും യൂത്ത് ലീഗുമായിരുന്നു. പിതൃസഹോദര പുത്രനെ അനധികൃതമായി നിയമനം നല്‍കി എന്നായിരുന്നു മന്ത്രിക്കെതിരായ ആരോപണം