കൊച്ചി: ജനങ്ങളെ കബളിപ്പിച്ച് വില്‍പ്പന നടത്തിയിരുന്ന വ്യാജ വെളിച്ചെണ്ണയുടെ ഉല്‍പ്പാദനവും വിതരണവും നിരോധിച്ചു. കൊക്കോ റോസ് ബ്ലെന്റഡ് എഡിബിള്‍ വെജിറ്റബിള്‍ ഓയിലിന്റെ ഉല്‍പ്പാദനവും വിതരണവുമാണ് നിരോധിച്ചത്. ഇതില്‍ 80 ശതമാനവും പാമോയിലാണെന്ന് കണ്ടത്തിയതോടെയാണ് ഉല്പന്നം നിരോധിച്ചതെന്ന് ജില്ലാ ഭക്ഷ്യസുരക്ഷ അസി. കമ്മീഷണര്‍ അറിയിച്ചു.
തികച്ചും ശുദ്ധമായ വെളിച്ചെണ്ണ എന്ന പേരിലാണ് ഈ വ്യാജ വെളിച്ചെണ്ണ വിപണിയിലെത്തിയിരുന്നത്. എന്നാല്‍ ഈ ഉല്‍പ്പന്നത്തില്‍ 20 ശതമാനം മാത്രമാണ് വെളിച്ചെണ്ണയുടെ സാന്നിധ്യമുള്ളതെന്നും 80 ശതമാനവും പാമോയിലാണെന്നും അധികൃതര്‍ കണ്ടെത്തി. തുടര്‍ന്ന് പട്ടിമറ്റത്തെ പാന്‍ ബിസ് കോര്പ്പറേഷന് എന്ന സ്ഥാപനത്തിനെതിരെ നടപടിയെടുക്കുകയായിരുന്നു.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വിപണിയിലെത്തിയ വ്യാജ വെളിച്ചെണ്ണയ്ക്ക് ശുദ്ധമായ വെളിച്ചെണ്ണയുടെ വിലയാണ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിയിരുന്നത്. തട്ടിപ്പ് മനസ്സിലായതോടെയാണ് ഉത്പന്നത്തിന്റെ ഉല്‍പ്പാദനവും വിതരണവും നിരോധിച്ചിരിക്കുന്നത്.
Discussion about this post