തിരുവല്ല: സ്കൂള്‍ ഗ്രൗണ്ടില്‍ കൃഷിയിറക്കി എന്ന് ആരോപിച്ച് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്കി. തിരുവല്ല തീപ്പനി സിഎംഎസ് എല്‍പി സ്കൂള്‍ ഗ്രൗണ്ട് മൊത്തമായി സ്കൂള്‍ മാനേജ്മെന്റ് ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതു മറിച്ചു.
കഴിഞ്ഞ വര്‍ഷവും ഈ സ്കൂളില്‍ മാനേജ്മെന്റ് കപ്പ നട്ടു. ഇതിന്റെ പേരില്‍ അന്ന് സ്കൂള്‍ പിടിഎ, വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയിരുന്നു. രേഖകള്‍ പരിശോധിച്ച വിദ്യാഭ്യാസ വകുപ്പ് സ്ഥലം സ്കൂളിന് അവകാശപ്പെട്ടതാണെന്ന് കണ്ടെത്തി.
സ്കൂളും പള്ളിയും സ്ഥിതി ചെയുന്നത് ഒരേ കോമ്പൗണ്ടില്‍ ആണ്. ഇവിടെ നിന്നാണ് കുട്ടുകള്‍ വര്‍ഷങ്ങളായി കളിക്കുന്നത്. ഈ സ്ഥലത്ത് കൃഷിയിറക്കാന്‍ ആണ് മാനേജ്മെന്റ് തീരുമാനം. പള്ളിക്കമ്മിറ്റിയുടെ തീരുമാന പ്രകാരം ഗ്രൗണ്ട് ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതു മറിച്ചു. സ്ഥലം തങ്ങളുടേതാണെന്നും അവിടെ കൃഷി ചെയ്യാന്‍ തടസ്സമില്ലെന്നുമാണ് പള്ളി ഭാരവാഹികളുടെ വാദം.
Discussion about this post