തൃശ്ശൂര്‍; കേരള സംസ്ഥാന സര്‍ക്കാരിന്റെ കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള 2019ലെ ഏറ്റവും അധികം രക്തം ദാനം ചെയ്ത സംഘടനകള്‍ക്കുള്ള അവാര്‍ഡിന് ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി അര്‍ഹരായി.
ലോക രക്തദാന ദിനത്തില്‍ അവാര്‍ഡ് നല്‍കാനാണ് തീരുമാനം. ജൂണ്‍ 14നാണ് ലോക രക്തദാന ദിനമായി ആചരിക്കുന്നത്. തിരുവനന്തപുരം വൃന്ദാവനത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മന്ത്രി കെകെ ശൈലജ അവാര്‍ഡ് നല്‍കും.
രക്തദാനം മഹാദാനം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രക്തദാന സംഘടനകളും മറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.