കൊച്ചി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് നിപ്പാ ബാധിച്ചത് പേരക്കയില്‍ നിന്നെന്ന് സംശയം. രോഗം വരുന്നതിന് മുമ്പ് വിദ്യാര്‍ത്ഥി വവ്വാല്‍ കടിച്ച് ഉപേക്ഷിച്ച പോലുള്ള പേരക്ക കഴിച്ചതായി കേന്ദ്ര സംഘം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കേന്ദ്ര വിദഗ്ധ സംഘം രോഗബാധിതനായ വിദ്യര്‍ത്ഥിയെ നേരിട്ട് കണ്ട് സംസാരിച്ചപ്പോഴാണ് പേരക്ക കഴിച്ച വിവരം പറഞ്ഞത്.
ഈ വിഷയത്തില്‍ കൂടുതല്‍ പഠനം വേണമെന്ന നിലപാടിലാണ് കേന്ദ്രസംഘം. നിപ്പാ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ കേരളത്തിലെത്തിയ കേന്ദ്ര വിദഗ്ധ സംഘം രോഗബാധിതനായ വിദ്യാര്‍ത്ഥിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.
വിദ്യാര്‍ത്ഥി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പേരയ്ക്കയില്‍ നിന്നായിരിക്കാം വൈറസ് പകര്‍ന്നതെന്നാണ് ഇപ്പോഴത്തെ നിഗമനം. എന്നാല്‍ ഇത് തികച്ചും പ്രാഥമികമായ നിഗമനം മാത്രമാണെന്നും യുവാവ് കഴിച്ച പേരയ്ക്ക വവ്വാല്‍ കടിച്ചതാണോയെന്ന് വ്യക്തമല്ലെന്നും കേന്ദ്ര സംഘം പറയുന്നു.
Discussion about this post