മലപ്പുറം: മലപ്പുറം എടപ്പാളില്‍ ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ ആറു വയസ്സുകാരി മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരിച്ചത്. കുട്ടിക്ക് വാക്‌സിനെഷന്‍ എടുത്തിരുന്നില്ലെന്ന് മലപ്പുറം ഡിഎംഒ വ്യക്തമാക്കി. ഡിഫ്ത്തീരിയ ആണോ എന്ന് സ്ഥിരീകരിക്കാന്‍ രണ്ട് ദിവസമെടുക്കും.
മനുഷ്യന്റെ തൊണ്ടയിലേയും മൂക്കിലേയും ശ്ലേഷ്മ ചര്‍മ്മത്തെ ബാധിക്കുന്ന ഒരു രോഗമാണ് ഡിഫ്ത്തീരിയ. വളരെയധികം സാംക്രമിക ശേഷിയുള്ള ഒരു രോഗമാണെങ്കിലും സമയാസമയങ്ങളിലുള്ള പ്രതിരോധ കുത്തിവെയ്പ്പ് കൊണ്ട് ഈ രോഗത്തെ തടയാവുന്നതാണ്. ഇതൊരു പകര്‍ച്ചാ രോഗമാണ് അത്‌കൊണ്ട് ഭയപ്പെടുകയും വേണം.