കൊല്ലം: പത്തനാപുരത്ത് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. മാങ്കോട് പാടം ആഷിക്ക് മന്‍സിലില്‍ സുലൈമാന്‍-ഷീനാ ദമ്പതികളുടെ മകന് ആഷിക്കാണ്(19) മരിച്ചത്.
പോലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ത്ഥ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റാണ് മരിച്ചത്. പന്നിക്ക് വെച്ച എര്‍ത്ത് കമ്പിയില്‍ കുടുങ്ങിയാണ് ആഷിക്ക് മരിച്ചത്.
പ്രദേശത്ത് ഇന്നലെ എസ്ഡിപിഐ സംഘര്‍ഷത്തില്‍ രണ്ട് എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇതിന്റെ ഭാഗമായി പ്രദേശത്ത് സംഘര്‍ഷസാധ്യത മുന്നില്‍ കണ്ട് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു.
ഇതിനിടെയാണ് പോലീസിനെ കണ്ട് ഓടിയ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥിയായ ജോമോന് ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post