കൊച്ചി: കൊച്ചിയിലെ ആശുപത്രിയില്‍ നിപ്പാ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസമായി വിദ്യാര്‍ത്ഥിക്ക് പനിയില്ല. കൂടാതെ പരസഹായം ഇല്ലാതെ നടക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങി.
കഴിഞ്ഞ 48 മണിക്കൂറായി പനി ഇല്ലാത്തതും സ്വയം ഭക്ഷണം കഴിക്കുന്നതും നടക്കുന്നതും രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിന്റെ സൂചനയാണെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ആര്‍ക്കും നിപ്പാ ഇല്ലെന്ന് വ്യക്തമായി. ഇവരുടെ ആരോഗ്യനിലയും തൃപ്തികരമാണ്. അതേസമയം രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.
Discussion about this post