ത്രികോണാകൃതിയില്‍ ഒരു സെന്റ് ഭൂമി വിറ്റു; വില രണ്ടു കോടി, രാജ്യത്ത് ഇത്തരത്തിലുള്ള ഭൂമിക്കച്ചവടം നടന്നിട്ടില്ലെന്ന് റിയല്‍ എസ്റ്റേറ്റ് രംഗം

രാജ്യത്ത് തന്നെ ഇത്രയും ഭീമമായ തുകയ്ക്ക് രേഖാമൂലമുള്ള ഭൂമിക്കചവടം നടന്നിട്ടില്ലെന്ന് റിയല്‍ എസ്റ്റേറ്റ് രംഗവും വ്യക്തമാക്കി

കൊച്ചി: ഭൂമി പൊന്നും വിലക്ക് വാങ്ങി അല്ലെങ്കില്‍ വിറ്റു എന്നൊക്കേ കേട്ടിട്ടുണ്ട്. എന്നാല്‍ അത്തരത്തിലുള്ള ഒരു കച്ചവടം കൊച്ചിയില്‍ നടന്നു. ത്രികോണാകൃതിയില്‍ കിടന്ന ഒരു സെന്റ് ഭൂമി രണ്ടു കോടി രൂപയ്ക്ക് വിറ്റു. രാജ്യത്ത് തന്നെ ഇത്രയും ഭീമമായ തുകയ്ക്ക് രേഖാമൂലമുള്ള ഭൂമിക്കചവടം നടന്നിട്ടില്ലെന്ന് റിയല്‍ എസ്റ്റേറ്റ് രംഗവും വ്യക്തമാക്കി.

എംജി റോഡിന്റെ വടക്കേ അറ്റത്ത് ശീമാട്ടി വസ്ത്ര വ്യാപാര സ്ഥാപനത്തോടു ചേര്‍ന്നുള്ള ഭൂമിയാണ് കേരളത്തിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് കച്ചവടമായത്. ലബോറട്ടറി എക്യുപ്‌മെന്റ് സ്റ്റോര്‍ ഉടമ വിജെ മാത്യുവിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഭൂമി. മെട്രോ നിര്‍മാണത്തിന് ഏറ്റെടുത്തതിന്റെ ബാക്കിയായ 398 ചതുരശ്ര അടി ഭൂമിയാണ് ശീമാട്ടി ഗ്രൂപ്പ് പൊന്നും വില കൊടുത്ത് സ്വന്തമാക്കിയത്.

Exit mobile version