തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡലകാലത്ത് ദര്‍ശനാനുമതി തേടി കൂടുതല്‍ യുവതികള്‍. സംസ്ഥാനത്തിനു പുറത്ത് നിന്നും അകത്തും നിന്നുമായി 10 ലും 50 ഇടയിലും പ്രായമുള്ള 550 യുവതികളാണ് ദര്‍ശനത്തിനുള്ള അനുമതി തേടി പോലീസ് പോര്‍ട്ടലില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.
കൂടുതല്‍ യുവതികള്‍ ദര്‍ശനത്തിനെത്തുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. പോലീസ് പോര്‍ട്ടല്‍ വഴി മണ്ഡലകാലത്ത് ദര്‍ശന അനുമതി തേടിയിരിക്കുന്നത് മൂന്ന് ലക്ഷം ആളുകളാണ്. ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയുമായി ചേര്‍ന്ന് കേരള പോലീസ് തയ്യാറാക്കിയിരിക്കുന്നതാണ് പോര്‍ട്ടല്‍.
അതെസമയം ശബരിമല യുവതി പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധിക്ക് ശേഷം തുലാമാസ പൂജക്കായും ചിത്തിര ആട്ട പൂജക്കായും രണ്ട് തവണ ശബരിമല നട തുറന്നിരുന്നു. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായതിനാല്‍ സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നങ്ങള്‍ ഒന്നും യുവതികളെ പിന്തിരിപ്പിച്ചിട്ടില്ല എന്നത് ശ്രദ്ധേയമായ വിഷയമാണ്.
Discussion about this post