തലശ്ശേരി: തലശ്ശേരിയില്‍ രാജസ്ഥാന് നാടോടി പീഡനത്തിനിരയായി. രാജസ്ഥാന് ബില്‍ വാഡ സ്വദേശിനിയായ നാല്പതുകാരിയായ വിധവയാണ് പീഡനത്തിനും പിടിച്ചുപറിക്കും ഇരയായത്. പാവകളും പായകളും വില്പന നടത്തി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് താമസിച്ചു വരികയായിരുന്നു സ്ത്രീ.
കഴിഞ്ഞ ആറിന് രാത്രിയില്‍ റെയില്‍വെ മേല്പാലത്തിനടിയില് വച്ച് രാകേഷ്(32) തന്നെ പീഡിപ്പിച്ചുവെന്നും ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ബന്ന(27) തന്റെ കൈവശം ഉണ്ടായിരുന്ന 30,000 രൂപ പിടിച്ചുപറിച്ചുവെന്നാണ് പരാതി. സംഭവ ശേഷം ഇരുവരം നഗരം വിട്ടു. സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
വൈദ്യ പരിശോധനയില്‍ യുവതി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞു. അതേസമയം പരാതിക്കാരിയെ കണ്ട് ഒരിക്കല്‍ കൂടി മൊഴി രേഖപ്പെടുത്താന്‍ ഇന്നലെ പോലിസ് ശ്രമിച്ചുവെങ്കിലും സ്ത്രിയെ കണ്ടെത്താനായില്ല.
Discussion about this post