മലപ്പുറം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച പശ്ചാത്തലത്തില്‍ സുന്നിപള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് പുരോഗമന മുസ്ലീം സംഘടനകള്‍ രംഗത്ത്.
സ്ത്രീകളൊടുള്ള മതവിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് സംഘടനകള്‍. എന്നാല്‍ ആചാരങ്ങളില്‍
മാറ്റം വരുത്താനാവില്ലെന്ന് ഇകെ വിഭാഗം നിലപാട് അറിയിച്ചു. എന്നാല്‍ എപി വിഭാഗം ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല.
മതവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഇകെ, എപി സുന്നികള്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കലാണ്. ഇതിനെതിരെ സുപ്രീംകോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കുമെന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പുരോഗമന മുസ്ലീം സ്ത്രീസംഘടനായായ നിസ വ്യക്തമാക്കുന്നു.
ഇതേ ആവശ്യവുമായി ചേകന്നൂര്‍ മൗലവി സ്ഥാപിച്ച ഖുറാന് സുന്നത്ത് സൊസൈറ്റിയും രംഗത്തുണ്ട്. നിലവില്‍ ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങള്‍ സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം അനുവദിക്കുന്നുണ്ട്.
മുസ്ലീം സ്ത്രീകള്‍ക്കും പള്ളികളില്‍ പ്രവേശന അനുവദിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി കെടി ജലീലും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post