തിരുവനന്തപുരം: ശബരിമല പ്രശ്നത്തില്‍ ബിജെപി നാടകം കളിക്കുകയാണെന്നും ശബരിമലയില്‍ നടത്തിയ അക്രമസംഭവങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ശശി തരൂര്‍ എംപി.
ബിജെപിയും ആര്‍എസ്എസും ശബരിമലയുടെ പവിത്രത നശിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ തരൂര്‍, കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് ഒപ്പമാണെന്നും വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന പരിപാടിയില്‍ പങ്കെടുക്കുമെന്നും അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാലാണ് ഇപ്പോള്‍ പങ്കെടുക്കാത്തതെന്നും ശശി തരൂര്‍ പറഞ്ഞു.
ശബരിമല യുവതി പ്രവേശനത്തെ മുന്‍നിര്‍ത്തി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന് നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര ഇന്നലെ കാസര്‍കോട് നിന്നും പര്യടനം ആരംഭിച്ചിരുന്നു. വര്‍ഗീയതയെ ചെറുക്കുക, വിശ്വാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തിലാണ് കെ സുധാകരന്റെ വിശ്വാസ സംരക്ഷണ യാത്ര.
Discussion about this post