തിരുവനന്തപുരം; തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ വാസുകി അവധിയില്‍ പ്രവേശിച്ചു. ആറ് മാസത്തേക്കാണ് അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ക്കായിട്ടാണ് അവധിയെന്നാണ് വിശദീകരണം. എഡിഎം വിനോദിനാണ് കളക്ടറുടെ താത്ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്.
പ്രളയ കാലത്ത് ജനങ്ങളുടെ ഒപ്പം നില്‍ക്കുന്ന നിലപാടുകളിലൂടെ ജനമനസ്സുകളില്‍ കുടിയേറിയ ഉദ്യോഗസ്ഥയാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ വാസുകി. വാസുകിയുടെ ഭര്‍ത്താവ് കാര്‍ത്തികേയന്‍ കൊല്ലം ജില്ലാ കളക്ടറാണ്.