തിരുവനന്തപുരം: കോടികള്‍ വിലവരുന്ന 10 കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേര് അറസ്റ്റില്‍. അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച പത്തു കിലോ ഹാഷിഷ് ഓയില്‍ തിരുവനന്തപുരം സിറ്റി പൊലിസ് പിടികൂടി. കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്.
ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലേക്ക് കടത്താനായി കൊണ്ടു വന്ന ഓയിലിന് വിപണിയില്‍ 20 കോടിയോളം വിലയുണ്ട്. തിരുവനന്തപുരം വിമാനത്താവളം ലക്ഷ്യമാക്കി നീങ്ങിയ വാഹനം കവടിയാറില്‍ വച്ച് പൊലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ഇടുക്കി രാജാക്കാട് സ്വദേശികളായ സണ്ണി (39), സൈബു തങ്കച്ചന് (27) എന്നിവരാണ് സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായത്. പ്രതികളില്‍ ഒരാളായ സണ്ണിയുടെ പേരില്‍ ശാന്തന്‍പാറ പൊലീസ് സ്റ്റേഷനില്‍ കൊലക്കേസും നിലവിലുണ്ടെന്ന് പോലീസ് പറയുന്നു
തലസ്ഥാനത്ത് സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ മാത്രം ഈ വര്‍ഷം 30 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. സെപ്റ്റംബര്‍ രണ്ടിന് ഏഴ് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് ഇടുക്കി സ്വദേശികളും ഒരു തമിഴ്നാട് സ്വദേശിയും പിടിയിലായിരുന്നു.
കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘തിരുവനന്തപുരത്തു വന്‍ മയക്കുമരുന്ന് വേട്ട : കോടികള്‍ വിലവരുന്ന 10 കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേര് പിടിയില്‍
അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച പത്തു കിലോ ഹാഷിഷ് ഓയില്‍ തിരുവനന്തപുരം സിറ്റി പൊലിസ് പിടികൂടി. ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലേക്ക് കടത്താനായി കൊണ്ടു വന്ന ഓയിലിന് വിപണിയില്‍ 20 കോടിയോളം വിലയുണ്ട്.
തിരുവനന്തപുരം വിമാനത്താവളം ലക്ഷ്യമാക്കി നീങ്ങിയ വാഹനം കവടിയാറില്‍ വച്ച് പൊലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ഇടുക്കി രാജാക്കാട് സ്വദേശികളായ സണ്ണി (39), സൈബു തങ്കച്ചന് (27) എന്നിവരാണ് സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായത്. പ്രതികളില്‍ ഒരാളായ സണ്ണിയുടെ പേരില്‍ ശാന്തന്‍പാറ പൊലീസ് സ്റ്റേഷനില്‍ കൊലക്കേസും നിലവിലുണ്ട്. ഇയാള്‍ വനമേഖലയില്‍ മാസങ്ങളോളം താമസിച്ച് കഞ്ചാവ് നട്ടു വളര്‍ത്തി കച്ചവടം നടത്തുകയായിരുന്നു.
കോളേജിലെയും, സ്കൂളുകളിലെയും വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വന്‍ ലഹരിമാഫിയ പ്രവര്‍ത്തങ്ങള്‍ നടത്തുന്നുണ്ട്. ഇതിനെതിരെ ശക്തമായ പ്രവര്‍ത്തനമാണ് പോലീസ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഈ സംഘം വലയിലായത്.
ലഹരിമരുന്നു കടത്ത് സംഘത്തിലെ പ്രധാന കാരിയര്‍മാരാണ് പിടിയിലായവര്‍. തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍ പി പ്രകാശിന്റെ നിര്‍ദ്ദേശപ്രകാരം ഡിസിപി ആദിത്യയുടെ മേല്‍നോട്ടത്തില്‍ കണ്ട്രോള് റൂം എസിപി വി സുരേഷ് കുമാര്‍, പേരൂര്‍ക്കട സി.ഐ സ്?റ്റുവര്‍ട്ട് കീലര്‍, എസ്ഐ പ്രമോജ്, ഷാഡോ എസ്ഐ സുനില്‍ ലാല്‍, ഷാഡോ എ.എസ്.ഐ ലഞ്ചു ലാല്‍, ഷാഡോ ടീം അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.
തലസ്ഥാനത്ത് സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ മാത്രം ഈ വര്‍ഷം 30 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. സെപ്റ്റംബര്‍ രണ്ടിന് ഏഴ് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് ഇടുക്കി സ്വദേശികളും ഒരു തമിഴ്നാട് സ്വദേശിയും പിടിയിലായിരുന്നു.’
Discussion about this post