തിരുവനന്തപുരം: സ്റ്റൈപന്റ് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും സമരത്തിലേക്ക്. ഈ സമരം ഫലം കണ്ടില്ലെങ്കില്‍ 20ാം തീയതി മുതല്‍ അനിശ്ചിതകാല സമരം തുടങ്ങും.
2015 നുശേഷം പിജി ഡോക്ടര്‍മാരുടേയും ഹൗസ് സര്ജന്മാരുടേയും സ്റ്റൈപന്റ് വര്‍ധിപ്പിച്ചിട്ടില്ല. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും സ്റ്റൈപന്റിന്റെ കാര്യത്തില്‍ തീരുമാനമൊന്നുമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് സമരം നടത്താന്‍ തീരുമാനിച്ചത്.
സമരത്തിന്റെ ആദ്യഘട്ടമായി വെളളിയാഴ്ച ഒപിയും കിടത്തി ചികിത്സയും ബഹിഷ്കരിക്കും. അത്യാഹിത വിഭാഗം, ഐസിയു എന്നിവയെ സമരത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ഈ സൂചന സമരം ഫലം കണ്ടില്ലെങ്കില്‍ 20ാം തിയതി മുതല്‍ അനിശ്ചിതകാല സമരം തുടങ്ങും. 3000ത്തിലധികം വരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പണിമുടക്കുന്നതോടെ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ അത് സാരമായി ബാധിക്കും .
Discussion about this post