കൊച്ചിയിലെ അനധികൃത ഫ്‌ലാറ്റുകള്‍ തല്‍ക്കാലം പൊളിക്കില്ല; സുപ്രീം കോടതിയുടെ നിര്‍ദ്ദേശമിങ്ങനെ

ഹോളി ഫെയ്ത്ത്, കായലോരം, ആല്‍ഫാ വെഞ്ചേഴ്‌സ്, ഹെറിറ്റേജ്, ജെയ്ന്‍ ഹൗസിംഗ് എന്നീ അപ്പാര്‍ട്‌മെന്റുകളാണ് പൊളിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്

കൊച്ചി: കൊച്ചി മരടിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കുന്നത് സുപ്രീം കോടതി തടഞ്ഞു. ആറ് ആഴ്ചത്തേക്ക് തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. സുപ്രീംകോടതി അവധിക്കാല ബെഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

ഫ്‌ലാറ്റിലെ താമസക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. തീരദേശ പരിപാലന നിയമം ലംഘിച്ചതിനെ തുടര്‍ന്ന് തീരദേശ പരിപാലന അതോറിറ്റിയാണ് ഹര്‍ജി നല്‍കിയത്. ഹോളി ഫെയ്ത്ത്, കായലോരം, ആല്‍ഫാ വെഞ്ചേഴ്‌സ്, ഹെറിറ്റേജ്, ജെയ്ന്‍ ഹൗസിംഗ് എന്നീ അപ്പാര്‍ട്‌മെന്റുകളാണ് പൊളിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

കേരളത്തെ ബാധിച്ച പ്രളയത്തിന് അനധികൃത നിര്‍മ്മാണം കൂടി കാരണമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

Exit mobile version