കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. അത് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ നിരീക്ഷണം നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി ആകുന്നതിന് മുമ്പ് മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നു. മോഡിജിക്ക് ആകാമെങ്കില്‍ രാഹുല്‍ ജിക്ക് ആയിക്കൂടെയെന്നാണ് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നത്.
എന്റെ ഒരു അഭിപ്രായത്തില്‍ ഇനി വരുന്ന കേരളാ നിയമസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം മുന്നില്‍ നിന്നും നയിക്കണം. അങ്ങനെ വിജയിച്ചു വന്നാല്‍ കേരളത്തിലെ മുഖ്യമന്ത്രിയും ആകാവുന്നതേ ഉള്ളൂ. പിന്നെ കേരളാ മുഖ്യമന്ത്രിയായ് രാഹുല്‍ജി ഭരിക്കുന്നതിനിടയില് ആകും 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് വരിക. ആദ്യം അതില്‍ മത്സരിക്കാതിരിക്കുക. എന്നാല്‍ കോണ്‍ഗ്രസിന് 300+ സീറ്റ് കിട്ടിയാല്‍ ഉടനെ വയനാട്ടില്‍ അപ്പോഴത്തെ എംപിയോട് രാജി വെക്കുവാന്‍ നിര്‍ദ്ദേശിച്ച് അവിടെ നിന്നും 5,00,000+ ഭൂരിപക്ഷത്തില്‍ ജയിച്ച് പ്രധാനമന്ത്രി ആവുക. അതൊരു ഐഡിയ അല്ലേ. സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു.
Discussion about this post