കൊല്ലം: പച്ചക്കറി കൃഷിയില്‍ പുത്തന്‍ മാതൃക കാട്ടി സംസ്ഥാനത്തെ വനം വകുപ്പ് മന്ത്രി കെ രാജു. വീടിന്റെ മട്ടുപ്പാവില്‍ വ്യത്യസ്ത തരം കൃഷികള്‍ ചെയ്ത് മാതൃകയാവുകയാണ് ഇദ്ദേഹം. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി മന്ത്രിയും ഭാര്യയും ചേര്‍ന്നാണ് കൃഷി ചെയ്യുന്നത്.
വിവിധ ഇനം മുളകുകള്‍, ചീര, തക്കാളി, പയറുകള്‍ ,കോളിഫ്‌ളവര്‍, കാബേജ് തുടങ്ങി ഒട്ടനവധി പച്ചക്കറികള്‍ ഇവിടെ ഉണ്ട്. കൂടാതെ കേരളത്തില്‍ സാധാരണയായി കാണാത്ത കാബേജും ഇവിടെ വിരിയിക്കാന്‍ മന്ത്രിക്ക് കഴിഞ്ഞു. മന്ത്രി തിരക്കുകള്‍ക്കിടയിലും കൃഷിയില്‍ മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ് മന്ത്രി കെ രാജു. പലതവണകളിലായി വിളവെടുപ്പ് കഴിഞ്ഞ സന്തോത്തിലാണ് മന്ത്രി ഇപ്പോള്‍.
ഒരു വീട്ടിലേക്ക് വേണ്ട പച്ചക്കറിയെല്ലാം ടെറസില്‍ ഉല്‍പ്പാദിക്കാന്‍ കഴിയും എന്നാണ് മന്ത്രി പറയുന്നത്. മാത്രമല്ല വിഷം പകരാത്ത പച്ചക്കറിയും ഇതിലൂടെ സ്വന്തമാക്കാന്‍ കഴിയും. എല്ലാവരും ഇത് പിന്തുടരണമെന്ന നിര്‍ദേശവും അദേഹം നല്‍കി. ടെറസിലെ കൃഷി വിജയിച്ചതോടെ ഇത് വ്യാപിപ്പിക്കാനാണ് മന്ത്രിയുടെ തീരുമാനം.
Discussion about this post