ഇടുക്കി: ഇടുക്കി ശാന്തന്‍പാറയിലെ പ്രൈവറ്റ് ബസ് സ്റ്റാന്റിന്റേയും ഷോപ്പിങ് കോംപ്ലക്‌സിന്റെയും പണി പൂര്‍ത്തിയായിട്ട് വര്‍ഷം മൂന്നായി. എന്നാള്‍ നാളിതുവരെയായിട്ട് ഇത് തുറന്നു കൊടുത്തിട്ടില്ല. ഇപ്പോള്‍ ഇവിടെ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.
നാടു മുഴുവന്‍ കൊട്ടിയാഘോഷിച്ച് വലിയ സൗകര്യങ്ങളോടെ കുമളി- മൂന്നാര്‍ ടൂറിസം സര്‍ക്ക്യൂട്ടിലെ സഞ്ചാരികള്‍ക്ക് ഉപകാരപ്രദമാകുന്ന ഇടത്താവളം എന്ന് വിഭാവനം ചെയ്ത ബസ് സ്റ്റാന്റിനാണ് ഇത്തരത്തിലൊരു ഗതി വന്നിരിക്കുന്നത്. നാളിത് വരെയായിട്ട് ഒരു ബസ് പോലും ഈ ബസ് സ്റ്റാന്റില്‍ കയറിയിട്ടില്ല എന്നതാണ് വാസ്തവം.
2016ലാണ് ബസ് സ്റ്റാന്റും കംഫര്‍ട്ട് സ്റ്റേഷനും ഭക്ഷണശാലയുമൊക്കെയുള്ള ഈ കെട്ടിടം പണിയുന്നത്. 25 ലക്ഷം രൂപ മുടക്കിയായിരുന്നു നിര്‍മ്മാണം. പണികള്‍ ആരംഭിച്ചപ്പോള്‍ കുമളിയില്‍ നിന്നും തേക്കടിയില്‍ നിന്നും മൂന്നാറിലേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇത് ഉപകാരപ്പെടുമെന്നാണ് കരുതിയത്. എന്നാല്‍ ഉദ്ഘാടനത്തിന് ശേഷം ഇവിടെ വേറെയൊന്നും നടന്നില്ല. എന്താണ് ബസ് സ്റ്റാന്റ് പ്രവര്‍ത്തിക്കാത്തതെന്ന് ചോദിച്ചാല്‍ അധികൃതര്‍ക്ക് കൃത്യമായ മറുപടിയും ഇല്ല. ടൗണില്‍ എത്തുന്ന നാട്ടുകാര്‍ക്കെങ്കിലും ഇത് തുറന്ന് കൊടുക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതുമൂലം ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ നശിച്ചു തുടങ്ങിയിരിക്കുകയാണ്. പഞ്ചായത്ത് അധികൃതര്‍ ഇതിനെതിരെ നടപടികള്‍ എടുത്തില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.