തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസുകാര്‍ക്കും ജയില്‍ ജീവനകാര്‍ക്കും തലവേദനയായി എച്ച്ഐവി ബാധിതനായ തടവുകാരന്. സിഗരറ്റ് കിട്ടിയിലെങ്കില്‍ കടിക്കുമെന്ന് ഭീഷണി പെടുത്തി സമ്മര്‍ദ്ദത്തിലാകുകയാണ് ഇയാള്‍. കഞ്ചാവു കേസും കൊലക്കേസുമുള്പ്പെടെ നിരവധി കേസിലെ പ്രതിയാണ് ഇയാള്‍.
പോലീസിനെ ആക്രമിച്ച സംഭവത്തില്‍ റിമാന്‍ഡിലായിരുന്ന പ്രതിയെ റിമാന്‍ഡ് കാലാവധി നീട്ടാനായി എആര്‍ ക്യാമ്പിലെ പോലീസുകാര്‍ വഞ്ചിയൂര്‍ കോടതിയിലെത്തിച്ചപ്പോള്‍ പോലീസുകാരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
സിഗരറ്റ് വാങ്ങി നല്‍കാത്തതിനായിരുന്നു ഭീഷണി, ഇറങ്ങിയോടാനും പ്രതി ശ്രമിച്ചു. പിടിക്കാന്‍ ചെന്ന പൊലീസുകാരെ ഭീഷണിപ്പെടുത്തി. പോലീസ് പിടിക്കാന്‍ ചെന്നാല്‍ കടിച്ച് പരിക്കേല്‍പ്പിക്കും, ഇല്ലെങ്കില്‍ കൈമുറിച്ച് രക്തം മറ്റുള്ളവരുടെ ശരീരത്തിലൊഴിക്കും എന്നെല്ലാം ആയിരുന്നു പ്രതിയുടെ ഭീഷണി.
തുടര്‍ന്ന് കൂടുതല്‍ പോലീസുകാരെ എത്തിച്ച് ശേഷം ഇയാളെ അനുനയിപ്പിച്ചാണ് ജയിലിലേക്ക് കൊണ്ടുപോയത്. ഇത്തരം തടവുകാരെ ജയിലില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി വിസ്തരിക്കണമെന്ന പോലീസിന്റെ ആവശ്യം ഇത് വരെ ജയില്‍വകുപ്പ് നടപ്പാക്കിയിട്ടില്ല. പ്രശ്നത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്ന് പോലീസ് അസോസിയേഷന് ആവശ്യപ്പെട്ടുമെന്ന് അറിയിച്ചു
Discussion about this post