കൊച്ചി: അറബിക്കടലില്‍ ഞായറാഴ്ച്ച രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി കാറ്റും ശക്തമായ മഴയും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഫോര്‍ട്ട്കൊച്ചിയിലും ചെല്ലാനത്തും കടല്‍ക്ഷോഭം രൂക്ഷമായി.
ഇവിടങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായതോടെ വേളാങ്കണ്ണി, ബസാര്‍, കമ്പനിപ്പടി, ഗൊണ്ടുപറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറി, ഫോര്‍ട്ട് കൊച്ചിയില്‍ കടല്‍ കര കവിഞ്ഞ് നടപ്പാതയിലുല്പ്പെടെ വെള്ളം കയറി. കടല്‍ ശക്തമായതോടെ കടപ്പുറത്തെത്തിയ സഞ്ചാരികളെ പോലീസും ലൈഫ് ഗാര്‍ഡും ചേര്‍ന്ന് കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അധികൃതരുടെ മുന്നറിയിപ്പ് പലരും പാലിക്കാത്തതും പ്രശ്നങ്ങള്‍ക്കിടയാക്കി.
Discussion about this post