കാസര്‍കോഡ്: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എന്‍ഡിഎ നയിക്കുന്ന രഥയാത്രക്ക് നേരെ കല്ലേറെന്ന് ആരോപിച്ച് എന്‍ഡിഎ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുകയാണ്. ഇന്നലെ കാസര്‍ഗോഡ് കണ്ണൂര്‍ അതിര്‍ത്തിയിലെ സ്വീകരണത്തിനിടെ കാലിക്കടവില്‍ വെച്ച് രഥയാത്രക്ക് നേരെ കല്ലേറ് നടത്തിയെന്നാണ് ആരോപണം.
ശബരിമല സംരക്ഷണ രഥയാത്ര സംസ്ഥാന സര്‍ക്കാരിന്റേയും സിപിഎമ്മിന്റേയും സമനില തെറ്റിച്ചിരിക്കുകയാണെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. രഥയാത്ര അക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെയും സിപിഎം നേതൃത്വത്തിന്റേയും അറിവോടെ ആണെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
Discussion about this post