എഴുത്തുകാരി സുന്ദരി ആണെങ്കില്‍ പുസ്തകം ശ്രദ്ധിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് എം മുകുന്ദന്‍; പ്രതിഷേധമറിയിച്ച് സാഹിത്യലോകം

ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി എഴുത്തുകാരികള്‍ രംഗത്തെത്തിയിട്ടുണ്ട്

പാലക്കാട്: എഴുത്തുകാരി സുന്ദരി ആണെങ്കില്‍ പുസ്തകം ശ്രദ്ധിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. പാലക്കാട് നടന്ന മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി അനുസ്മരണ യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി എഴുത്തുകാരികള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഒവി വിജയന്‍ ഒരു സ്ത്രീ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നോര്‍ത്തു പോകുന്നു. അടുത്തയിടെയായി ആഘോഷിക്കപ്പെടുന്ന പുസ്തകങ്ങളില്‍ പലതും സാഹിത്യേതര കാരണങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇക്കാലത്ത് നല്ല കൃതികളൊന്നുമുണ്ടാകുന്നില്ല. എന്ത് വായിക്കണമെന്നും എന്ത് പ്രസിദ്ധീകരിക്കണമെന്നും തീരുമാനിക്കുന്നത് പ്രസാധകരായ കോര്‍പറേറ്റുമാരാണ്. പ്രസാധകന് ഇഷ്ടമില്ലാത്ത ഭാഗങ്ങള്‍ വെട്ടിമാറ്റിയാണ് പല പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നതെന്നും എം മുകുന്ദന്‍ പറഞ്ഞു.

എന്നാല്‍ എം മുകുന്ദന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി എഴുത്തുകാരികളും വനിതാ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീ കേവലം ശരീരമാണെന്ന ധാരണയില്‍ നിന്നാണ് അത്തരം വാക്കുകള്‍ പുറത്ത് വരുന്നത്. ഇത് തിരുത്തേണ്ടത് അനിവാര്യമാണെന്നും ഈ ചിന്താഗതി മാറണമെന്നും സ്ത്രീസംഘടനകള്‍ ആവശ്യപ്പെട്ടു.

Exit mobile version