കൊച്ചി: സംസ്ഥാനത്ത് നിപ്പാ ഭീതി അകലുന്നു. ചികിത്സയില്‍ ഉണ്ടായിരുന്ന എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ നില മെച്ചപ്പെട്ടു. ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസ് ഇല്ല. കളമശ്ശേരിയില്‍ നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്. അതേസമയം രോഗിയുടെ മൂത്രത്തില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ പൂനെയില്‍ നിന്നുള്ള ഫലം വരണം.
അതേസമയം ഒബ്സര്‍വേഷന്‍ വാര്‍ഡിലായിരുന്ന നാലു പേരെ ഡിസ്ചാര്‍ജ് ചെയ്തു. നിപ്പാ വൈറസ് ബാധിച്ച വിദ്യാര്‍ത്ഥിയുമായി അടുത്ത് ഇടപഴകിയവരടക്കം നാലു പേരുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഒബ്സര്‍വേഷന്‍ വാര്‍ഡില്‍ നിന്ന് ഇവരെ ഡിസ്ചാര്‍ജ് ചെയ്തത്. അതേസമയം ഏഴ് പേര് ഐസൊലേഷന്‍ വാര്‍ഡില്‍ തുടരുകയാണ്.
നിപ്പാ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്ള 52 പേര് ഉള്‍പ്പെടെ 327 പേര് ഇപ്പോഴും നിരീക്ഷണത്തിലാണുള്ളത്.
Discussion about this post