തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പെരുകുകയാണ്. സംഭവ ദിവസം ബാലഭാസ്കറും കുടംബവും സഞ്ചരിച്ച കാറില്‍ നിന്നും കണ്ടെത്തിയ സ്വര്‍ണാഭരണങ്ങളുടെയും പണത്തിന്റെയും ചിത്രങ്ങള്‍ പുറത്ത്.
ലോക്കറ്റ്, മാല, വള, സ്വര്‍ണ്ണനാണയം, മോതിരം, താക്കോല്‍, പണം അടങ്ങിയ ബാഗ് അപകടത്തില്‍ പെട്ട കാറിനുള്ളില്‍ നിന്ന് കണ്ടെടുത്തു. രണ്ടു ലക്ഷം രൂപയും 44 പവനുമാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നത്. അതെ സമയം കാറിനുള്ളില്‍ ഉണ്ടായിരുന്ന സ്വര്‍ണത്തെക്കുറിച്ച് പോലീസിനോട് ആദ്യം അന്വേഷിച്ചത് സുഹൃത്ത് പ്രകാശ് തമ്പിയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
കാറിനുള്ളില്‍ നിന്ന് ലഭിച്ച ബാഗുകളും ആഭരണങ്ങളും പണവും പോലീസ് ബന്ധുക്കള്‍ക്ക് കൈമാറി. ഇതിന്റെ രേഖകള്‍ പിന്നീട് കേസ് അന്വേഷിച്ച ആറ്റിങ്ങല്‍ ഡിവൈഎസ്പി അനിലിനു കൈമാറി. മരണത്തിനു പിന്നില്‍ ദുരൂഹതയില്ലെന്നായിരുന്നു ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്. ബാലഭാസ്കറിന്റെ പിതാവ് ഉണ്ണിയുടെ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്.
Discussion about this post