സംസ്ഥാനത്ത് നിപ്പ ഭീതി ഒഴിയുന്നു; നിരീക്ഷണത്തിലായിരുന്ന നാലു പേര്‍ ആശുപത്രി വിട്ടു

നിപ്പ വൈറസിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന നാലുപേരെ ഡിസ്ചാര്‍ജ് ചെയ്തു. കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന നാലുപേരെയാണ് ഡിസ്ചാര്‍ജ് ചെയ്തത്

കൊച്ചി: സംസ്ഥാനത്ത് നിപ്പ വൈറസിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന നാലുപേരെ ഡിസ്ചാര്‍ജ് ചെയ്തു. കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന നാലുപേരെയാണ് ഡിസ്ചാര്‍ജ് ചെയ്തത്.

എന്നാല്‍ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഏഴുപേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം നിപ്പ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നില മെച്ചപ്പെട്ടെന്നും വീണ്ടും പരിശോധനയ്ക്കായി സ്രവ സാംപിള്‍ പുണെയിലേക്ക് അയച്ചിറ്റുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി പുതി കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തു വകുപ്പിന്റെയും നേതൃത്വത്തില്‍ ജാഗ്രതാ പരിശീലനവും തുടരുകയാണ്.

Exit mobile version