ബേക്കല്‍: കീഴൂരില്‍ വീടുകളില്‍ ഒളിഞ്ഞുനോട്ടം പതിവാക്കിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് ഏല്‍പ്പിച്ചു. കീഴൂര്‍ സ്വദേശിയായ യുവാവിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
അതേസമയം ആരും നേരിട്ട് പരാതി നല്‍കാത്തതിനെ തുടര്‍ന്ന് ഇയാളെ താക്കീത് ചെയ്ത് വിട്ടയച്ചതായി ബേക്കല്‍ പോലീസ് പറഞ്ഞു. സ്ത്രീകള്‍ കുളിക്കുമ്പോളും കിടന്നുറങ്ങുമ്പോളും ഒളിഞ്ഞുനോട്ടം നടത്തുന്നതായി നാട്ടുകാര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ കാവല്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
Discussion about this post