തിരുവനന്തപുരം: സനല്‍കുമാര്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് ഇതുവരെ സാധിച്ചില്ല. പ്രതി എവിടെയെന്ന് അറിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. അതേസമയം, ഹരികുമാറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി എപ്പോള്‍ പരിഗണിക്കും എന്നതില്‍ കോടതി ഇന്ന് തീരുമാനം എടുക്കും.
സനല്‍ മരിച്ച് നാലു ദിവസം ആകുമ്പോഴും പ്രതിയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഒത്തുകളി ആരോപണം കൂടുതല്‍ ശക്തമാകുകയാണ്. ഇന്നുരാവിലെ ഒമ്പതുമണിക്ക് സനല്‍കുമാറിന്റെ ശവകുടീരത്തില്‍ നിന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫീസിലേക്ക് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും.
പ്രതി വിദേശത്തേക്ക് കടക്കുന്നത് തടയാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സനലിനെ ആശുപത്രിയിലെത്തിക്കാന്‍ വീഴ്ച വരുത്തിയതിന് പേരില്‍ രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
നെയ്യാറ്റിന്‍കര കൂടങ്ങാവിളക്ക് സമീപം ഡിവൈഎസ്പി എത്തിയ സ്വകാര്യ വാഹനത്തിനു സമീപത്തായി സനലിന്റെ വാഹനം നിര്‍ത്തിയിട്ടതുമായുള്ള തര്‍ക്കമാണ് വാക്കേറ്റത്തിലും തുടര്‍ന്ന് കയ്യാങ്കളിയിലും കലാശിച്ചത്. ഇതിനിടയില്‍ റോഡിലേക്ക് തെറിച്ചുവീണ സനലിനെ ശരീരത്തില്‍കൂടി അതുവഴി കടന്നുപോയ കാര്‍ കയറിയിറങ്ങുകയായിരുന്നു. ഡിവൈഎസ്പി സനലിനെ മര്‍ദ്ദിച്ച് കാറിന് മുന്നിലേക്ക് എറിയുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Discussion about this post