കൊച്ചി; മരടിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് താമസക്കാര്‍ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. ആല്‍ഫാ വെഞ്ചേഴ്‌സ് അപ്പാര്‍ട്‌മെന്റിലെ 32 താമസക്കാരാണ് ഹര്‍ജി നല്‍കിയത്. അപ്പാര്‍ട്‌മെന്റുകള്‍ പൊളിച്ചു മാറ്റാന്‍ കോടതി നിശ്ചയിച്ച സമയപരിധി ഇന്ന് അവസാനിക്കാന്‍ ഇരിക്കെയാണ് താമസക്കാര്‍ ഹര്‍ജിയുമായി നീങ്ങിയത്.
അപ്പാര്‍ട്‌മെന്റുകള്‍ പൊളിച്ചു മാറ്റണമെന്ന വിധി സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും,താമസക്കാരെ കേസില്‍ കക്ഷി ചേര്‍ത്തിട്ടില്ല. താമസക്കാരുടെ വാദം കേള്‍ക്കാതെയുള്ള വിധി ഏകപക്ഷീയമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. നിയമ ലംഘനം ആദ്യം പരിശോധിക്കേണ്ടത് മന്ത്രാലയമാണ് കോടതി അല്ലെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ ഒന്നാം കക്ഷി ആക്കിയാണ് റിട്ട് ഹര്‍ജി. ഹര്‍ജി ജസ്റ്റിസ് ഇന്ദിരാബാനര്‍ജി അധ്യക്ഷയായ സുപ്രീംകോടതി ബഞ്ച് തിങ്കളാഴ്ച പരിഗണിക്കും
ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ആല്‍ഫാ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും നേരത്തെ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരിന്നു. ഫ്ളാറ്റ് നിര്‍മ്മിച്ചത് നിയമവിരുദ്ധമായിട്ടല്ലെന്നാണ് ആല്‍ഫാ വെഞ്ചേഴ്‌സിന്റെ വാദം. സാങ്കേതിക സമിതി മറ്റാരുമായും ആലോചിച്ചില്ലെന്നും, ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന വിധി റദ്ധാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്, ആല്‍ഫാ വെഞ്ചേഴ്‌സ് എന്നീ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഫ്‌ളാറ്റുടമകള്‍ക്ക് അനുകൂലമായുള്ള ഹൈക്കോടതി ഉത്തരവിനെതിരേ കേരള തീരദേശ പരിപാലന അഥോറിറ്റി നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്.
Discussion about this post