തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ആശങ്ക ഒഴിയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ടാമത്തെ രോഗിക്കും നിപ ബാധയില്ലെന്ന് റിപ്പോര്‍ട്ട്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധയില്ലെന്ന് കണ്ടെത്തിയത്.
എറണാകുളത്ത് നിന്ന് പനി ബാധിച്ചെത്തിയ കല്ലിയൂര്‍ സ്വദേശിയായ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കരുതല്‍ നടപടികളുടെ ഭാഗമായി നിരീക്ഷണത്തിലാക്കുകയായിരുന്നു. ഇയാള്‍ക്കാണ് നിപ ബാധയില്ലെന്ന് കണ്ടെത്തിയത്. പനി ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്ന 18കാരനായ മറ്റൊരു വിദ്യാര്‍ത്ഥിക്കും രോഗമില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട്ട് നിന്ന് പനി ബാധിച്ച് ചികിത്സയ്ക്ക് എത്തിയ രോഗിക്കും നിപ ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.
കൊച്ചിയില്‍ യുവാവുമായി അടുത്തിടപഴകിയ രണ്ട് പേരുടെ നിപ ഫലം കൂടി നെഗറ്റീവാണെന്ന് കണ്ടെത്തി. ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന എട്ട് പേരുടെ നിപ സാമ്പിളുകളും നെഗറ്റീവാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അതിനിടെ നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം വിദഗ്ധര്‍ തുടങ്ങിയതായും ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി
Discussion about this post