ചെന്നൈ: കേരളത്തില്‍ ഉണ്ടായ നിപ്പായുടെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലും ജാഗ്രതാ നിര്‍ദേശം. തമിഴ്നാട് സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചു.കേരളാ അതിര്‍ത്തികളില്‍ തമിഴ്നാട് മെഡിക്കല്‍ സംഘത്തിന്റെ പരിശോധന തുടരുകയാണ്.
നിപ്പാ ഭീതി ഒഴിയുന്നവെങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് കേരള അതിര്‍ത്തികളില്‍ മെഡിക്കല്‍ സംഘത്തിന്റെ പരിശോധന. കേരളത്തില്‍ നിന്നെത്തുന്ന വാഹനങ്ങളിലെ യാത്രക്കാരെ പ്രത്യേക സംഘം നിരീക്ഷിക്കുന്നുണ്ട്. പനിയുടെ ലക്ഷണങ്ങള്‍ ളള്ളവരെ കൂടുതല്‍ പരിശോധന നടത്തുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം.
‘കേരള അതിര്‍ത്തി മേഖലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരും. കൃത്യമായ ബോധവത്കരണമാണ് ലക്ഷ്യമിടുന്നത്’ തമിഴ്നാട് ഡെപ്യൂട്ടി ആരോഗ്യ സെക്രട്ടറി ആര് ലക്ഷ്മി പറഞ്ഞു.
കോയമ്പത്തൂര്‍, കന്യാകുമാരി, തേനി, ഊട്ടി, നീലഗിരി, തിരുനെല്‍വേലി, ദിണ്ടിഗല്‍ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകളും ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.
Discussion about this post