തിരുവനന്തപുരം: കേരളത്തില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം. നാളെ അര്‍ധരാത്രി മുതല്‍ തുടങ്ങുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ നീണ്ടു നില്‍ക്കും. ഇതോടെ ബോട്ടുകള്‍ എല്ലാം സുരക്ഷിതമായി കരയിലെത്തിക്കാനുള്ള തിരക്കിലാണ് മത്സ്യ തൊഴിലാളികള്‍.
അതേസമയം, 52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിംഗ് നിരോധന ദിനങ്ങള്‍ എങ്ങനെ കടന്ന് പോകുമെന്ന ആശങ്കയിലാണ് മത്സ്യതൊഴിലാളികള്‍. ജോലി നഷ്ടമാവുന്ന മത്സ്യ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഇത് പലപ്പോഴും ലഭിക്കുന്നില്ലന്നാണ് മത്സ്യ തൊഴിലാളികളുടെ പരാതി.
അതിനു പുറമെ ജോലി നഷ്ടപ്പെടുന്ന മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സഹായധനം നല്‍കണമെന്ന ആവശ്യവും അവര്‍ മുന്നോട്ടുവെയ്ക്കുന്നു. നിരോധന കാലത്ത് പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് മാത്രമാണ് കടലില്‍ പോവാന്‍ അനുമതി ഉള്ളത്. എന്നാല്‍ കടുത്ത വേനല്‍ ചൂടിനെയും അശാസ്ത്രീയ മത്സ്യ ബന്ധനത്തെയും തുടര്‍ന്ന് കടലിലെ മത്സ്യ സമ്പത്ത് കുറഞ്ഞത് ഇവരെയും സാരമായി ബാധിക്കും.
Discussion about this post