ഇടുക്കി: ശെല്‍വരാജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ കൂട്ടരാജി. 40ഓളം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു. ഇനിയുള്ള പ്രവര്‍ത്തനം സിപിഎമ്മിന് ഒപ്പമായിരിക്കുമെന്ന് രാജിവെച്ച പ്രവര്‍ത്തകര്‍ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയാഹ്ലാദത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അരുള്‍ ഗാന്ധി, മകന് ചിമ്പു, ക്ലാമറ്റത്തില്‍ സിബി എന്നിവര്‍ ചേര്‍ന്ന് സിപിഎം പ്രവര്ത്തകന് ശെല്‍വരാജിനെ കല്ലുകൊണ്ടും മറ്റും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ചികിത്സയിലിരിക്കെയാണ് ശെല്‍വരാജ് മരണപ്പെട്ടത്. സംഭവത്തിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ ഡീന്‍ കുര്യാക്കോസും കോണ്‍ഗ്രസ് നേതൃത്വവും സ്വീകരിച്ചതെന്നും വലിയ വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസിന് അകത്ത് നിന്ന് തന്നെ ഉയര്‍ന്നത്. ഇത് കപട രാഷ്ട്രീയം എന്ന് പറഞ്ഞുകൊണ്ടാണ് ഒരു കൂട്ടം പ്രവര്‍ത്തകര്‍ രാജിവെച്ചത്.
അഖിലേഷ് ആടുകിടന്താന്‍, അലക്സ് ആടുകിടന്താന്‍, പി എം അജിത്കുമാര്‍, പാണ്ടിയന്‍, തങ്കം, വെള്ളച്ചാമി, സുമതി, സതീശന്, കുമാര്‍, ശരവണന്, രാമചന്ദ്രന്, ധനുഷ്കോടി ഭാഗ്യം, അളകുമണി, രാമകുമാര്‍, മുരുകന്, പെരുമാള്‍ കണ്ണമ്മ, പത്മ, പുന്നക്കുന്നേല്‍ ശ്രീജ, പുന്നക്കുന്നേല്‍ മണി, ചുണ്ടങ്ങക്കരിയില്‍ ഷിബു മാധവന്, ചുണ്ടങ്ങക്കരിയില്‍ സുമ ഷിബു, പുന്നക്കുന്നേല്‍ അനീഷ മണി, കുമ്പിളിമൂട്ടില്‍ ബേബി, ജിജി ബേബി, പ്രിന്‍സി ബേബി, കൂക്കലാര്‍ ഗണേഷന്, ശിവകുമാര്‍, വിജയകുമാര്‍, പാറേമ്മല്‍ ശെഷന്‍ തങ്കപ്പന്, നമരി ബി പെരുമാള്‍, ലക്ഷ്മി പെരുന്നാള്‍, മണികുമാര്‍, രമ്യ മണികുമാര്‍, മണത്തോട് എസ് പവന്, പി രാജേശ്വരി, മാലയമ്മ ഗണേഷന്, പ്രിന്‍സ് ബേബി, അട്ടക്കുഴിയില്‍ രാജു, കുഞ്ഞുമോള്‍ രാജു, ചതുരംഗപ്പാറ കറുപ്പയ്യ എന്നിവരാണ് പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്.
Discussion about this post