തിരുവനന്തപുരം: വായുമലീകരണം ഒഴിവാക്കാന്‍ കരിയിലപ്പെട്ടികള്‍ സ്ഥാപിച്ചു തിരുവനന്തപുരം നഗരസഭ. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയാണ് കരിയിലപ്പെട്ടികള്‍ സ്ഥാപിച്ചത്. വായുമലിനീകരണം ഒഴിവാക്കാനുള്ള നോ ബേണ്‍ ക്യാമ്പയിന്റെ ഭാഗമായാണ് നടപടി.
അന്തരീക്ഷ മലീകരണം ഒഴിവാക്കുക എന്നതാണ് പുതിയ നടപടിയുടെ ലക്ഷ്യം. ഇതിനായി നഗരത്തിന്റെ പ്രധാനയിടങ്ങളിലാണ് പെട്ടികള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇങ്ങനെ ശേഖരിക്കുന്ന കരിയിലകള്‍ എയ്‌റോബിക് ബിന്നുകളിലിട്ട് ജൈവവളമാക്കും. ഇതിനായി നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കും.
പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായാണ് കരിയിലപ്പെട്ടികള്‍ സ്ഥാപിച്ചത്. വീടുകളില്‍ നിന്നും കരിയിലകള്‍ ശേഖരിക്കാനും പദ്ധതിയുണ്ട്. കാര്‍ബണ്‍ രഹിത നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുകയാണ് നഗരസഭയുടെ ലക്ഷ്യം.
നഗരവല്‍കരണത്തിന്റെയും വ്യവസായവല്‍കരണത്തിന്റെയും ഫലമായി ഇന്ന് ലോകം നേരിടുന്ന കനത്ത വെല്ലുവിളിയാണ് വായു മലിനീകരണം. ലോകജനസംഖ്യയുടെ 90 ശതമാനവും മലിനവായു ശ്വസിക്കുന്നതായാണ് പഠനങ്ങള്‍. ലോകത്ത് വര്‍ഷം 70 ലക്ഷം പേര്‍ ഇതുമൂലം മരിക്കുന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍. വായുമലീകരണം ഒഴിവാക്കാന്‍ പല നടപടികളും മുന്നോട്ട് വെക്കാറുണ്ട്. എന്നാല്‍ ഇതൊന്നും വേണ്ടത്ര ഫലപ്രദമാവുന്നില്ല എന്നതാണ് വാസ്തവം
Discussion about this post