കല്‍പ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി വോട്ടര്‍മാരോട് നന്ദി പറയാന്‍ ഇന്നലെ വയനാട്ടില്‍ എത്തി. തുടര്‍ന്ന് മണ്ഡലത്തിലെത്തിയ രാഹുല്‍ഗാന്ധിയുടെ റോഡ് ഷോ ഇന്ന് വയനാട് ജില്ലയില്‍ നടക്കും. ജില്ല ആസ്ഥാനമായ കല്‍പ്പറ്റയില്‍ നിന്ന് തുടങ്ങി കമ്പളക്കാടും പനമരത്തും മാനന്തവാടിയിലും ബത്തേരിയിലും രാഹുല്‍ വോട്ടര്‍മാരെ കാണാന്‍ തുറന്ന വാഹനത്തില്‍ എത്തും.
കുട്ടിക്കാലത്ത് തന്നെ പരിചരിച്ചിരുന്ന നേഴ്സ് രാജമ്മയെയും രാഹുല്‍ സന്ദര്‍ശിക്കും. ഇന്നും കല്‍പ്പറ്റയില്‍ തങ്ങുന്ന രാഹുല്‍ നാളെ തിരുവമ്പാടി മണ്ഡലത്തിലും പര്യടനം നടത്തിയ ശേഷം ഡല്‍ഹിക്ക് തിരിക്കും. സ്വീകരണ കേന്ദ്രങ്ങളില്‍ എല്ലാം ആയിരങ്ങളാണ് രാഹുലിനെ കാണാന്‍ തടിച്ചുകൂടിയത്. സുരക്ഷാ വിഭാഗമായ എസ്പിജിയുടെ കനത്ത സുരക്ഷയിലാണ് രാഹുലിന്റെ മണ്ഡല പ്രദക്ഷിണം.
Discussion about this post