കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍. കൊല്ലം പുനലൂര്‍ സ്വദേശി റെജിയാണ് അറസ്റ്റിലായത്. കണ്ണൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഷെയര്‍ ഹോള്‍ഡറാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് റെജി തട്ടിപ്പ് നടത്തിയത്.
നിരവധി യുവാക്കളില്‍ നിന്നും ഇയാള്‍ മുപ്പത് ലക്ഷത്തോളം രൂപ തട്ടിയെടുത്തിരുന്നു. പ്രതിയുടെ വാഗ്ദ്ധാനത്തില്‍പ്പെട്ട് പണം നല്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരുന്ന പെരുമ്പാവൂര്‍ സ്വദേശി അനൂപ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം നടത്തി വരികയായിരുന്നു.
റെജി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മനസിലാക്കിയ പോലീസ് ഇയാള്‍ രക്ഷപെടാതിരിക്കാന്‍ എല്ലാ വിമാനത്താവളത്തിലേയും എമിഗ്രേഷന്‍ വിഭാഗത്തിന് സന്ദേശം അയച്ചിരുന്നു. ഇതറിയാതെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ അഹമ്മാദാബാദ് വിമാനത്താവളത്തില്‍ വെച്ചാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി പെരുമ്പാവൂര്‍ പോലീസിന് കൈമാറിയത്.
Discussion about this post