കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത മലയാളി നടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച തമിഴ് യുവാവ് പിടിയില്‍. തിരുവള്ളുവര്‍ ജില്ലയിലെ തിരുത്തണി താലൂക്കില്‍ ബിഗ് സ്ട്രീറ്റ് സ്വദേശിയായ സുനില്‍ കുമാറാണ് പോലീസ് പിടിയിലായത്.
പെണ്‍കുട്ടിയുടെ ചിത്രത്തില്‍ നിന്നും തലവെട്ടിയെടുത്ത് നഗ്നമായ മറ്റൊരു ചിത്രത്തിനൊപ്പം മോര്‍ഫ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചിത്രം അയാള്‍ പുറത്തു വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ ക്രൈം വെബ്സൈറ്റില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പോലീസ് തമിഴ് നാട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേര്‍ക്കുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ പരാതി ഈ വെബ്സൈറ്റില്‍ നല്‍കാം. അന്വേഷണത്തിന്റെ വിവരങ്ങള്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് ചട്ടം. അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നുറപ്പു വരുത്താനാണിത്.
Discussion about this post