അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി. ഇതിനായി കനത്ത പുക തള്ളുന്ന കെഎസ്ആര്‍ടിസി വാഹനങ്ങല്‍ കണ്ടാല്‍ കഴിയുന്നതും ഫോട്ടോ സഹിതം വാട്‌സാപ്പിലൂടെ അധികൃതരെ അറിയിക്കാമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി.
അന്തരീക്ഷത്തെ പുക അടക്കമുള്ള വായു മലിനീകരണത്തില്‍ നിന്നും രക്ഷിക്കുന്നതില്‍ പൊതുഗതാഗത രംഗം വലിയ സംഭാവനായാണ് നല്‍കുന്നത്. ഒരു കാറില്‍ യാത്ര ചെയ്യുന്നവരുടെ ദേശീയ ശാരശരി ഏതാണ്ട് 1.5 മാത്രമാണ്. എന്നാല്‍ ഒരു ബസ്സില്‍ ഇത് 50 പേരില്‍ അധികമാണ്. ഒരു ബസ് പുറത്തുവിടുന്ന പുക മൂലമുണ്ടാകുന്ന മലിനീകരണ തോത് 33 കാറുകളില്‍ നിന്നുള്ള മലിനീകരണ തോതിന് സമാനമാണ്, അതായത് ഒരു ബസ് എന്നത് 33 കാറുകള്‍ക്ക് പകരം വയ്ക്കാനാകുമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നു.
Discussion about this post